banner

സംസ്ഥാനത്ത് ഡിസിസി അധ്യക്ഷന്മാരിൽ മാറ്റം: തൃശ്ശൂർ ഒഴികെ എല്ലാ ജില്ലകളിലെയും ഭാരവാഹികൾ മാറും


തിരുവനന്തപുരം : കേരളത്തിലെ തൃശ്ശൂർ ഒഴികെയുള്ള 13 ജില്ലകളിലെയും ഡിസിസി (ജില്ലാ കോൺഗ്രസ് കമ്മറ്റി) അദ്ധ്യക്ഷന്മാരെ മാറ്റാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. നിലവിലെ പ്രസിഡന്റുമാരുടെ കാലാവധി പൂര്‍ത്തിയായതിനാലാണ് ഈ നടപടി.

മാറ്റത്തിന് തയ്യാറാണ് എന്ന നിലപാട് ഡിസിസി അദ്ധ്യക്ഷന്മാരും നേതൃത്വം അറിയിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ പുതുതായി അഡ്വ. ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തു കഴിഞ്ഞതിനാല്‍ അദ്ദേഹത്തെ നിലനിര്‍ത്താനാണ് തീരുമാനം.

മറ്റെല്ലാ ജില്ലകളിലെയും പുതിയ ഡിസിസി അദ്ധ്യക്ഷന്മാരെ ഉടൻ പ്രഖ്യാപിക്കാനാണ് തയ്യാറെടുപ്പ് പുരോഗമിക്കുന്നത്.

Post a Comment

0 Comments