തൃശ്ശൂർ : മണ്ണുത്തി റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സ്വദേശിയായ സിജോ (42) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.
കാറിടിക്കപ്പെട്ട നിലയിൽ സിജോയെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മണ്ണുത്തി പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ, പൂച്ചയെ കണ്ട് സിജോ ബൈക്ക് നിർത്തി റോഡിൽ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതും വ്യക്തമാവുന്നുണ്ട്.
മൃതശരീരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
0 Comments