banner

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിലായിരുന്നയാൾ മരിച്ചു

തിരുവല്ല : ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച ആൾ മരിച്ചു. തലവടി സ്വദേശി ടി.ജി. രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ രഘുവിന്റെ ആരോഗ്യനില മോശമായിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

ഇന്ന് പുലർച്ചെ 1.30ഓടെയാണ് രഘു മരിച്ചത്. ലോറി ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Post a Comment

0 Comments