banner

സിന്ധു നദീജല കരാർ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് പാകിസ്താൻ; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് മോദി


ന്യൂഡൽഹി : സിന്ധു നദീജല കരാർ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ഇന്ത്യയ്‌ക്ക് കത്തെഴുതി. നദീജല കരാർ റദ്ദാക്കുന്നത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ വഷളാക്കുമെന്നും കത്തിൽ പാകിസ്താൻ സൂചിപ്പിക്കുന്നുണ്ട്. പാകിസ്താൻ ജലവിഭവ മന്ത്രാലയ സെക്രട്ടറി സയ്യിദ് അലി മുർതാസ ഇന്ത്യയുടെ ജലശക്തി മന്ത്രാലയ സെക്രട്ടറി ദേബശ്രീ മുഖർജിക്ക് അയച്ച കത്തിലാണ് കരാറിൽ നിന്നുള്ള പിൻമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

പാകിസ്താന്റെ പിന്തുണയോടെ തീവ്രവാദികൾ പഹൽ​ഗാമിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സിന്ധു നദീജലകരാർ റദ്ദാക്കാൻ തീരുമാനിച്ചത്. സിന്ധു നദിയുടെ ആറ് പോഷക നദികളിൽ പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്താനും കിഴക്കൻ ഭാഗത്തെ സത് ലജ് , ബിയാസ് , രവി എന്നിവയിലെ അവകാശം പൂർണ്ണമായും ഇന്ത്യയ്‌ക്കും നൽകുന്നതായിരുന്നു സിന്ധു നദീജല കരാർ. ഈ ജലം എങ്ങനെ പങ്കിടണം എന്നത് നിർണ്ണയിക്കുന്ന കരാറിൽ നിന്ന് പിൻമാറുന്നുവെന്നു ഇന്ത്യ പ്രഖ്യാപിക്കുകയായിരുന്നു.

പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികൾക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാൻ കഴിയൂ എന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം ഇന്ത്യക്ക് കൃഷിക്കും വൈദ്യുത പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിൽ “രക്തവും വെള്ളവും ഒരു

Post a Comment

0 Comments