banner

കൊല്ലത്ത് എം.ഡി.എം.എ കാറിൽ കടത്തിയ യുവാവ് പിടിയിൽ

കൊല്ലം  : അഞ്ചൽ ആലഞ്ചേരി സ്വദേശി നന്ദു കൃഷ്ണൻ (25) 0.25 ഗ്രാം എം.ഡി.എം.എ. കാറിൽ കടത്താൻ ശ്രമിച്ചതിന് അഞ്ചൽ പോലീസിന്റെ പിടിയിലായി. ഞായറാഴ്ച പുലർച്ചെ 3 മണിയോടെ അഞ്ചൽ-പുനലൂർ റോഡിലെ മാവിള ജംഗ്ഷൻ സമീപത്ത് വച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പോലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ നന്ദു കൃഷ്ണൻ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായും, സാഹസികമായാണ് പ്രതിയെ കീഴടക്കിയതെന്നും അഞ്ചൽ പോലീസ് വ്യക്തമാക്കി. പ്രതി നിരവധി അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായും, എം.ഡി.എം.എ. കടത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

Post a Comment

0 Comments