banner

നവവധു കാറിനുള്ളില്‍ മരിച്ച നിലയില്‍....!, മരണം കല്യാണം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ

തിരുപ്പൂര്‍ : യുവതിയെ കാറിനകത്ത് വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കൈകാട്ടിപുത്തൂര്‍ സ്വദേശിനിയായ കവിന്‍ കുമാറിന്റെ ഭാര്യ റിതന്യ (27)യാണ് മരിച്ചത്. 

ഇരുവരുടെയും വിവാഹം കഴിഞ്ഞു 78-ാം ദിവസമാണ് മരണം. തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിലാണ് സ്വന്തം കാറിനുള്ളില്‍ റിതന്യയെ മരിച്ചനിലയില്‍ കണ്ടത്.പോലീസിന്റെ അന്വേഷണത്തിൽ യുവതി ഭർതൃവീട്ടിൽ പീഡനം അനുഭവിച്ചതായി തെളിഞ്ഞു.

ഭർത്താവിനെതിരെയും ബന്ധുക്കൾക്കെതിരെയും നടപടി എടുക്കണമെന്ന് ബന്ധുക്കൾ അവശ്യപെട്ടു.


Post a Comment

0 Comments