കൊല്ലം : കൊല്ലം സ്വദേശിനിയായ യുവതിയെ ഷാർജയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം അതുല്യ ഭവനത്തില്‍ അതുല്യ ശേഖറിനെയാണ് റോള പാർക്കിനുസമീപത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതുല്യയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പെൺകുട്ടി ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനത്തിനിരയായിരുന്നുവെന്ന് സഹോദരിയോട് പറഞ്ഞിട്ടുണ്ട്.
ഇതിനെത്തുടർന്ന് ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. അതുല്യയുമായി ഭർത്താവ് സതീശ് നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് വിട്ടുനൽകും.

.jpg)