നിപ ജാഗ്രതയില്‍ സംസ്ഥാനം. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിപ സ്ഥിരീകരിച്ച രണ്ടുപേരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പൊലീസിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി ശേഖരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ക്ക് ബന്ധപ്പെടാനായി രണ്ട് ജില്ലകളിലേയും നമ്പരും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
മലപ്പുറം 0483 2735010, 2735020
പാലക്കാട് 0491 2504002
റൂട്ട്മാപ്പ്
നിപ സമ്പര്‍ക്കപ്പട്ടികയില്‍ 345 പേരുള്ളതായാണ് ഇതുവരെയുള്ള കണ്ടെത്തല്‍. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്.
കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.
മലപ്പുറത്ത് മങ്കടയില്‍ മരിച്ച 18 കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയുടെ മരണ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് 39 കാരിക്കാണ് നിപ സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് രണ്ട് പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.
മലപ്പുറം ജില്ലയില്‍ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. മക്കരപറമ്പ് - ഒന്ന് മുതല്‍ 13 വരെ വാര്‍ഡുകള്‍, കൂടിലങ്ങാടി-11, 15 വാര്‍ഡുകള്‍, മങ്കട - 14-ാം വാര്‍ഡ്, കുറുവ - 2, 3, 5, 6 വാര്‍ഡുകള്‍ എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്ത്, കരിമ്പുഴ പഞ്ചായത്തുകളിലാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാര്‍ഡ്-7(കുണ്ടൂര്‍ക്കുന്ന്),വാര്‍ഡ്-17(ആറ്റശ്ശേരി), വാര്‍ഡ്-8(പാലോട്), വാര്‍ഡ്-18(ചോലക്കുറിശ്ശി), വാര്‍ഡ്-9(പാറമ്മല്‍), വാര്‍ഡ്-11(ചാമപറമ്പ്). ഇവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.
0 Comments