മിറാക്കിൾ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ സ്മാരക സാഹിത്യ മത്സരത്തിൽ പ്രാക്കുളം എൻ.എസ്.എസ് എച്ച്.എസ്.എസ്-ലെ പത്താം ക്ലാസ് വിദ്യാർത്ഥിയും തൃക്കരുവ തെക്കേച്ചേരി എസ്.ആർ ഭവനത്തിൽ രജികുമാർ - ശ്രീലത ദമ്പതികളുടെ മകളുമായ ശ്രീരജിന ആർ പിള്ള സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ SRS UP സ്കൂൾ, പള്ളിച്ചൽ വിദ്യാർത്ഥി അബിനും KKV UPS, വേട്ടമ്പള്ളി വിദ്യാർത്ഥി ദേവരഞ്ചൻ Bയും ഒന്നാം സ്ഥാനം പങ്കിട്ടതായി സൊസൈറ്റി സെക്രട്ടറി ഗിരീഷ് നമശിവായം പത്രക്കുറിപ്പിൽ അറിയിച്ചു.
സംസ്ഥാന വ്യാപകമായി നടന്ന മത്സരത്തിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. 103 കുട്ടികൾക്ക് 50,000 രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. ബാലസാഹിത്യകാരൻ സന്തോഷ് പ്രിയന്റെ നേതൃത്വത്തിലുള്ള ജൂറി വിജയികളെ തെരഞ്ഞെടുത്തു. സൊസൈറ്റി പ്രസിഡന്റ് മലയാള സിനിമയിലെ അസോസിയേറ്റ് ഡയറക്ടർ സുനോവർഗീസാണ്.
സമ്മാനവിതരണ ചടങ്ങ് ജൂലൈ 13, ഞായർ, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കോംപ്ലക്സിലെ ഒളിമ്പിയ എസി ഹാളിൽ 'പുനർജനി 2025' എന്ന പേര് നൽകി നടക്കും. 'Say Yes to Life' മുദ്രാവാക്യവുമായി ലഹരിക്കെതിരെ ജീവിത പ്രത്യാശ പകരുന്ന മെഗാ ഷോയിൽ കെ പി രവീന്ദ്രൻ, ആന്റോ മൈക്കിൾ, ബിജു ശാരദ പത്മനാഭൻ, ഗിരീഷ് നമശിവായം, അനൂഷ് ശക്തി എന്നിവർ മോട്ടിവേഷൻ സെഷനുകൾ നയിക്കും. കാർട്ടൂൺ അക്കാദമി സെക്രട്ടറി എ സതീഷ് ലൈവ് കാർട്ടൂൺ വരയ്ക്കും.
0 Comments