banner

തൃക്കരുവയുടെ ദി പ്രാക്കുളം ഫ്രണ്ട്സ് ക്ലബ് എഴുപതാം വാർഷികം ആഘോഷിക്കുന്നു; ലോഗോ പ്രകാശനം നടന്നു; ഓഗസ്റ്റ് 30-ന് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം


തൃക്കരുവ : നാടിന്റെ സാംസ്കാരിക മുഖമായി നിലകൊള്ളുന്ന ദി പ്രാക്കുളം ഫ്രണ്ട്സ് ക്ലബ് എഴുപതാം വാർഷികത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. 2025 ഓഗസ്റ്റ് 3-ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചിറ്റുമല ബ്ലോക്ക് മെമ്പർ അനിൽകുമാർ നിർവഹിച്ചു.

ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു. എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 7 വരെ പ്രാക്കുളത്ത് വിവിധ പരിപാടികൾ സംഘടിപ്പിക്കും.


ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി ഓഗസ്റ്റ് 30-ന് ശനിയാഴ്ച അഖിലകേരള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടക്കും. ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും 8 അടി നീളമുള്ള ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപയും 4 അടി ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 1,500 രൂപയും, നാലാം സ്ഥാനക്കാർക്ക് 1,000 രൂപയും, മികച്ച ഗോൾകീപ്പർക്ക് 2,500 രൂപയും സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7510214804, 9745811378, 9037484242 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

തൃക്കരുവയുടെ പൈതൃകവും പെരുമയും ഉയർത്തിപ്പിടിക്കുന്ന പ്രാക്കുളം ഫ്രണ്ട്സ് ക്ലബ്ബിന്റെ എഴുപതാം വാർഷികാഘോഷങ്ങൾ പ്രദേശവാസികൾക്ക് ഓർമിക്കപ്പെടുന്ന ഒരു സാംസ്കാരിക ഉത്സവമായി മാറുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments