banner

കൊച്ചിൻ ഷിപ്‌യാർഡിൽ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങൽ വിദഗ്ദ്ധൻ മുങ്ങിമരിച്ചു....!, മരിച്ചത് 25-കാരനായ യുവാവ്


കൊച്ചിൻ ഷിപ്‌യാർഡിൽ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളിയായ ഡൈവർ മുങ്ങിമരിച്ചു. മലപ്പുറം സ്വദേശിയായ അൻവർ സാദത്ത് ആണ് മരിച്ചത്. 25 വയസായിരുന്നു. 

എറണാകുളം ജില്ലയിലെ ചുള്ളിക്കൽ ആസ്ഥാനമായ ഡൈവിംഗ് അക്കാദമിയിലെ മുങ്ങൽ വിദഗ്ദ്ധനായിരുന്നു അൻവർ സാദത്ത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ള മുങ്ങൽ വിദഗ്ദ്ധനാണ് മരിച്ച അൻവർ സാദത്ത്.

കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി കമ്പനിയിൽ നിന്നും മുങ്ങൽ വിദഗ്ദ്ധരെ കരാർ അടിസ്ഥാനത്തിൽ നൽകാറുണ്ട്. 

ഇന്നലെ രാവിലെ മുതൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നു. ഉച്ച കഴിഞ്ഞ് കപ്പലിന്റെ അടിത്തട്ടിലേക്ക് മുങ്ങിയ അൻവറുമായുള്ള ആശയവിനിമയം അൽപസമയം കഴിഞ്ഞപ്പോൾ തടസപ്പെട്ടതോടെയാണ് അപകടം സംഭവിച്ചതായി ഒപ്പമുള്ളവർ മനസിലാക്കിയത്.

Post a Comment

0 Comments