banner

കരുവ മുസ്ലീം ജമാഅത്തിലെ സാമ്പത്തിക ക്രമക്കേട് ചോദ്യംചെയ്തതായ യുവാവിനെ ആക്രമിച്ചതായ ആരോപണം...!, യുവാവിനെതിരെ ജമാഅത്ത് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി; മർദ്ദിച്ചെന്ന് ആരോപണം


അഞ്ചാലുംമൂട് : കരുവ മുസ്ലീം ജമാഅത്ത് കമ്മിറ്റി പൊലീസിൽ പരാതി നൽകി. ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കമ്മിറ്റി അംഗത്തെ ആക്രമിച്ചെന്നാണ് ആരോപണം.

കരുവ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് അഷറഫുദ്ദീൻ, സെക്രട്ടറി അൻഷാദ്, ട്രഷറർ താഹ ഞാറക്കൽ ജോയിൻ സെക്രട്ടറി സിദ്ദീഖ് അഷ്ടമുടി എന്നിവർ ചേർന്നാണ് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്. പരാതിയിൽ കരുവ വലിയവിള തെക്കേച്ചേരി സ്വദേശി അമീർഖാൻ ആണ് നടുവിലച്ചേരി സ്വദേശി സിയാദിനെ ആക്രമിച്ചതെന്ന് ആരോപിക്കുന്നു. തലയ്ക്ക് പുറകിൽ ശക്തിയായി അടിച്ചെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

ഓഡിറ്റ് റിപ്പോർട്ട് ചർച്ചയ്ക്കിടെ കമ്മിറ്റി അലങ്കോലമായെന്നും രമ്യതയിൽ സംസാരിച്ച് വീണ്ടും കമ്മിറ്റി ആരംഭിച്ചെങ്കിലും എതിർകക്ഷികൾ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് കമ്മിറ്റി യോഗം പിരിച്ചുവിട്ടതായും പരാതിയിൽ പറയുന്നു.

നേരത്തെ, സാമ്പത്തിക ക്രമക്കേടുകൾ ചോദ്യം ചെയ്തതിന്റെ പേരിൽ അമീർഖാനെ സിയാദ് ആക്രമിച്ചതായി കാണിച്ച് അമീർഖാൻ പരാതി നൽകിയിരുന്നു. പരസ്പര പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Post a Comment

0 Comments