banner

അഞ്ചാലുംമൂട്ടിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു; ജേതാക്കളായി പ്രാക്കുളം എഫ്.സി

അഞ്ചാലുംമൂട്ടിലെ പ്രതിഭാ കോളേജ് ആൻഡ് കമ്പ്യൂട്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ കണ്ടച്ചിറ ക്ലബ് ഡി മാർവലിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകൾക്ക് എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

മത്സരത്തിന്റെ ഉദ്ഘാടനം പനയം ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി എസ് നിർവഹിച്ചു. സമ്മാനദാന ചടങ്ങിൽ കൊല്ലം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജു എ വിജയികളായ പ്രതിഭാ പ്രാക്കുളം എഫ്.സിയ്ക്ക് പുരസ്കാരങ്ങൾ നൽകി. അഞ്ചാലുംമൂട് പ്രതിഭാ സ്പോർട്സ് ക്ലബാണ് മത്സരം സംഘടിപ്പിച്ചത്.

കോളേജ് പ്രിൻസിപ്പൽ ബി.എസ്. ബിനു പ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, പ്രതിഭാ സ്പോർട്സ് ക്ലബ് ചെയർമാൻ ജി. സന്തോഷ്കുമാർ സ്വാഗതം പറഞ്ഞു. ശ്രീഗിരീഷ്കുമാറും അക്ഷയ് എസും ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ജ്യോതി ലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments