ചെന്നൈ : പ്രശസ്‍ത സ്റ്റണ്ട്‍മാൻ രാജുവിന് ദാരുണാന്ത്യം. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ് അപകടം സംഭവിച്ചത്. പാ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്. ആര്യ നായകൻ ആകുന്ന ചിത്രമാണിത്. കോളിവുഡിലെ പേരുകേട്ട സ്റ്റണ്ട്മാനാണ് രാജു. കോളിവുഡിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് രാജു.
2021ലെ സര്‍പാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ബുദ്ധിമുട്ടേറിയ ഒരു കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജുവിന് ദാരുണാന്ത്യം ഉണ്ടായത്. രാജുവിനെ അനുസ്‍മിച്ച് വിശാല്‍ എക്സില്‍ കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്.
സ്റ്റണ്ട് ആര്‍ടിസ്റ്റ് രാജുവിന്റെ മരണം വിശ്വസിക്കാനാകുന്നില്ല എന്നാണ് വിശാല്‍ കുറിച്ച്. വര്‍ഷങ്ങളായി എനിക്ക് രാജുവിനെ അറിയാം. എന്റെ നിരവധി സിനിമകളില്‍ ബുദ്ധിമുട്ടേറിയ സ്റ്റണ്ടുകളില്‍ രാജു പ്രവര്‍ത്തിച്ചിട്ടുണ്ട്. ധീരനായ ഒരു വ്യക്തിയായിരുന്നു രാജു. അദ്ദേഹത്തിന് ആദരാഞ്‍ജലികള്‍. ആത്മശാന്തി നേരുന്നുവെന്നും വിശാല്‍ കുറിച്ചു.
രാജുവിനൊപ്പം നിരവധി പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുള്ള വിശാൽ, മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സിനിമക്കായി കാർ മറിഞ്ഞുവീഴുന്ന ഒരു സീക്വൻസ് ചെയ്യുന്നതിനിടെയാണ് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിന് അപകടം സംഭവിക്കുന്നത്. ഇത് എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല. രാജുവിനെ എനിക്ക് വർഷങ്ങളായി അറിയാം. എന്റെ സിനിമകളിൽ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ ധീരനായ വ്യക്തിയാണ്' എന്നാണ് വിശാൽ എക്സിൽ കുറിച്ചത്.
എന്നാൽ, രാജു ഒരു സ്റ്റണ്ട് അബദ്ധത്തിൽ ചെയ്തതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഒരു രംഗത്തിനായി അദ്ദേഹം ഒരു എസ്.യു.വി ഓടിക്കുകയായിരുന്നു. റാമ്പിൽ കയറി ബാലൻസ് നഷ്ടപ്പെട്ട് മറിയുകയും മുൻവശത്ത് ശക്തമായി ഇടിച്ചിറങ്ങിയാണ് അപകടം സംഭവിച്ചത്. മറ്റൊരു ക്ലിപ്പിൽ സാരമായി തകർന്ന കാറിൽ നിന്ന് രാജുവിനെ പുറത്തെടുത്ത് ആംബുലൻസിലേക്ക് കൊണ്ടുപോകുന്നതും കാണാം.
രാജുവിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും വിശാൽ ഉറപ്പുനൽകിയിട്ടുണ്ട്. എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഗുരുതരമായ നഷ്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കൂടുതൽ ശക്തി നൽകട്ടെ. ഈ ട്വീറ്റ് മാത്രമല്ല, ഒരേ സിനിമാ മേഖലയിൽ നിന്നുള്ളയാളായതിനാലും നിരവധി സിനിമകൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്കും ഞാൻ തീർച്ചയായും ഒപ്പമുണ്ടാകും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന്, എന്റെ കടമ എന്ന നിലയിൽ, ഞാൻ അവർക്ക് എന്റെ പിന്തുണ നൽകുന്നു. ദൈവം അനുഗ്രഹിക്കട്ടെ വിശാൽ കൂട്ടിച്ചേർത്തു.
0 Comments