അമ്പലപ്പുഴ : കരുമാടിയിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആണ് മൃതദേഹം ബന്ധുക്കൾ കണ്ടത്.കരുമാടി പടിഞ്ഞാറേ മുറിയിൽ ലക്ഷ്മി നിവാസിൽ (നടുവിലേത്തറ) വി. മാധവൻകുട്ടി (74) നെ ആണ്വീടിന് പടിഞ്ഞാറുവശമുള്ള വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്പലപ്പുഴ പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടന് ശേഷം പിന്നീട് സംസ്കരിക്കും. ഭാര്യ: വനജാക്ഷി, മക്കൾ: ശാലിനി, പരേതനായ ശ്യാംകുമാർ. മരുമകൻ: അജയഘോഷ്
0 Comments