banner

വീണ്ടും ഷോക്കേറ്റ് മരണം...! , റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു; മരിച്ചത് 19-കാരൻ


തിരുവനന്തപുരം : നെടുമങ്ങാട് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.

പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അക്ഷയ്‌യും രണ്ട് സുഹൃത്തുക്കളും ബൈക്കില്‍ കാറ്ററിങ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. 

റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മരച്ചില്ല ഒടിഞ്ഞുവീണ് പോസ്റ്റടക്കമാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. അക്ഷയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പരിക്കില്ല.

Post a Comment

0 Comments