banner

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ അറിയിപ്പുകളും വാർത്തകളും

റിസോഴ്‌സ് പെഴ്‌സണ്‍ നിയമനം

കുടുംബശ്രീ ജില്ലാമിഷന്‍ ആര്യങ്കാവ്-സി. ഡി. എസ്-പട്ടികവര്‍ഗ മേഖലയില്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് പെഴ്‌സണ്‍ (അനിമേറ്റര്‍) തസ്തികയിലെ ഒഴിവിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത :എസ്. എസ്. എല്‍. സി. പ്രായപരിധി :18-45 വയസ്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രായം എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം ജൂലൈ 25 വൈകിട്ട് നാലിനകം ആര്യങ്കാവ് സി. ഡി. എസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0474-2794692.

വൈദ്യുതി തടസപ്പെടും

കൊട്ടിയം ആദിച്ചനല്ലൂര്‍ 33 കെവി ലൈനിലെ അറ്റകുറ്റപണികള്‍ക്കായി ജൂലൈ 15 രാവിലെ 9:30 മുതല്‍ 12:30 വരെ കൊട്ടിയം, ചാത്തന്നൂര്‍, മയ്യനാട്, കണ്ണനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 ഐ.ടി.ഐ പ്രവേശനം

പോരുവഴി സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക ഐ.ടി.ഐയിലും, https://itiadmissions.kerala.gov.in/iti.php?id=442 പ്രസിദ്ധീകരിച്ചു. ടി.എച്ച്.എസ്, ജവാന്‍, എല്‍.എം, ഓര്‍ഫന്‍, പി.എച്ച്, സ്‌പോര്‍ട്‌സ്, സ്‌കൗട്‌സ് വിഭാഗത്തില്‍പ്പെട്ടവരുടെ പ്രവേശനം ജൂലൈ 15ന് രാവിലെ 10 മുതല്‍ നടത്തും. ഫോണ്‍ : 0476-2910033, 9037848644, 9048566588.

വ്യക്തിഗത വായ്പ

  ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്ദേ്യാഗസ്ഥര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ നാല് ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം. ഫോണ്‍: 0474 - 2764440, 9400068502.

തീയതി നീട്ടി

പിന്നാക്കവിഭാഗവികസന വകുപ്പ് മുഖേന മറ്റ്പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്ന പദ്ധതി’യിലേക്ക് www.bwin.kerala.gov.in മുഖേന ജൂലൈ 25 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: bcddklm@gmail.com ഫോണ്‍ .- 0474 2914417.

അനധികൃതമായി സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങള്‍ കണ്ടെത്തി

ചാമക്കട ഫയര്‍ സ്റ്റേഷന് സമീപമുള്ള ഓടിട്ട കെട്ടിടത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 14 ചാക്ക് റേഷനരി പിടിച്ചെടുത്തു. പരിശോധന ശക്തമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസില്‍ നിന്ന് അറിയിച്ചു.

യോഗം ചേരും

റോഡ്‌സുരക്ഷ അവലോകനയോഗം ജൂലൈ 16ന് വൈകിട്ട് 3.30 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും.  

Post a Comment

0 Comments