banner

കൊല്ലത്ത് 121 കേസുകള്‍ തീര്‍പ്പാക്കി പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്തിന് സമാപനം

ജില്ലയില്‍ രണ്ടു ദിവസങ്ങളായി സംഘടിപ്പിച്ച പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്തില്‍ പരിഗണിച്ച 155 പരാതികളില്‍ 121 എണ്ണവും തീര്‍പ്പാക്കി. റവന്യൂ, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, പട്ടികജാതി, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകള്‍ സംബന്ധിച്ചവയായിരുന്നു കുടുതല്‍ പരാതികളും. പുതുതായി ലഭിച്ച 35 പരാതികളില്‍ തുടര്‍പരിശോധന നടത്തും.  

പോക്‌സോ കേസില്‍ ഇരയായ ആണ്‍കുട്ടികള്‍ക്ക് ആശ്വാസധനസഹായം നല്‍കാന്‍ ജില്ലാ പട്ടികജാതി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതിയായ ആളുമാറി മര്‍ദ്ദിച്ച എസ്.ഐ ക്കെതിരെ നടപടിക്ക് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍, അംഗങ്ങളായ ടി കെ വാസു, അഡ്വ സേതു നാരായണന്‍ എന്നിവരാണ് കേസുകള്‍ പരിഗണിച്ചത്.


Post a Comment

0 Comments