banner

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ അറിയിപ്പുകൾ; ഇവിടെ വായിക്കാം

നറുക്കെടുപ്പ് നടത്തി

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള സമ്മാനപദ്ധതിയുടെ ഭാഗമായി പ്രതിവാര നറുക്കെടുപ്പ് നടത്തി. കര്‍ബല ഖാദി ഗ്രാമ സൗഭാഗ്യയിലെ ഉപഭോക്താവായ ജയരാജാണ് നറുക്കെടുപ്പ് വിജയി- കൂപ്പണ്‍ നമ്പര്‍ 490427. 3000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചര്‍ സമ്മാനിച്ചു. കര്‍ബല ഖാദി ഗ്രാമ സൗഭാഗ്യയില്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവാണ് നറുക്കെടുത്തത്. അടുത്ത നറുക്കെടുപ്പ് ഓഗസ്റ്റ് 20ന് നടത്തുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ ത്വക്ക് രോഗ ക്യാമ്പിന് തുടക്കം

ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ത്വക്ക് രോഗ സ്‌ക്രീനിംഗ് ക്യാമ്പിന് കിളികൊല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തുടക്കമാകും. കോയിക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഓഗസ്റ്റ് 14 ന് ആദ്യ ക്യാമ്പ് നടത്തും. കുടുംബാരോഗ്യ കേന്ദ്രങ്ങളായ ഇരവിപുരം, പൊഴിക്കര എന്നീ സ്ഥാപനങ്ങളുടെ പരിധിയില്‍ ഓഗസ്റ്റ് 19, 23 തീയതികളിലും ക്യാമ്പ് നടത്തുമെന്ന്് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ജില്ലാ സന്ദര്‍ശനം

ഡോ.കെ.എന്‍.ഹരിലാല്‍ അധ്യക്ഷനായ ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ഓഗസ്റ്റ് 14ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുമായും തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാരുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും സംവദിക്കും.  

ഉച്ചയ്ക്ക് 2.30 മുതല്‍ കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷര്‍, പ്രതിപക്ഷ പ്രതിനിധികള്‍ ഉള്‍പ്പെട്ട യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് 3.30 മുതല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.  

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധനവിന്യാസവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍, പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സംയുക്ത പദ്ധതികളുടെ സാധ്യതകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനാണ് കമ്മീഷന്റെ ജില്ലാ സന്ദര്‍ശനം. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍, പട്ടികജാതി/പട്ടികവര്‍ഗ ഉപപദ്ധതികള്‍ സംബന്ധിച്ച അഭിപ്രായ ശേഖരണവും നടത്തും.

കരാര്‍ നിയമനം

കൊല്ലം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പുനലൂര്‍ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി.ടൈപ്പിസ്റ്റ്, പരവൂര്‍ കുടുംബ കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. പ്രായപരിധി 62 വയസ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ ഓഗസ്റ്റ് 25നകം ലഭ്യമാക്കണം.

മത്സ്യബന്ധന പെര്‍മിറ്റുകള്‍ പുതുക്കണം

മത്സ്യബന്ധന പെര്‍മിറ്റുകള്‍ക്കുള്ള മണ്ണെണ്ണ വിതരണം രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുന്നതിനാല്‍ എല്ലാ മത്സ്യബന്ധന പെര്‍മിറ്റുകളും താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പുതുക്കി വാങ്ങണമെന്ന് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ പെര്‍മിറ്റുകള്‍ക്ക് മാത്രമേ മണ്ണെണ്ണ ലഭിക്കൂ. മുന്‍ഗണന വിഭാഗം, അന്ത്യോദയ അന്നയോജന വിഭാഗം റേഷന്‍കാര്‍ഡുകളിലേക്ക് പുതുതായി പേരുള്‍പ്പെടുത്തുന്ന അംഗങ്ങള്‍ (ആധാര്‍ മുഖേനയോ/ മുന്‍ഗണനേതര കാര്‍ഡുകളില്‍ നിന്നും കുറവു ചെയ്യുന്നതോ) നിര്‍ബന്ധമായും മസ്റ്ററിംഗ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.  

ടെന്‍ഡര്‍

വെട്ടിക്കവല ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 18 ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474 2404299, 9496363158.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്) തസ്തികയില്‍ ഒഴിവ്. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി വിഷയത്തില്‍ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 18 രാവിലെ 10ന് എഴുത്തുപരീക്ഷ/അഭിമുഖത്തിന് ഹാജാരാകണം. വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍ 0476-2665935,2666160.  

സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്

അനാരോഗ്യപരമായ ചുറ്റുപാടുകളില്‍ തൊഴില്‍ ചെയ്യുന്ന ആശ്രിതരുടെ മക്കള്‍ക്കുള്ള സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍/ എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജാതി, മതം, വരുമാനം പരിഗണന കൂടാതെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ബ്ലോക്ക് /മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. അവസാന തീയതി : ഓഗസ്റ്റ് 31. ഫോണ്‍: 0474-2794996.

ഗതാഗതനിരോധനം

നെടുമണ്‍കാവ് പാലത്തിന്റെ പുനര്‍ നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 14 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ വഴിയുള്ള വാഹനങ്ങള്‍ നെടുമണ്‍കാവ് പാലം- വഞ്ചിമുക്ക്- അറക്കടവ്പാലം- താന്നിമുക്ക് വഴി തിരിഞ്ഞ് പോകണം.

തീയതി നീട്ടി

പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരിശീലനത്തില്‍ പങ്കെടുക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കു ധനസഹായം അനുവദിക്കുന്ന വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്റ്റംബര്‍ 17 വരെ നീട്ടി.

ലോഗോ; എന്‍ട്രികള്‍ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2025 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. എ4-സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറിന് മുകളില്‍ 'കേരളോത്സവം -2025 ലോഗോ’ എന്ന് രേഖപ്പെടുത്തി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യുത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനകുന്ന്.പി.ഒ, തിരുവനന്തപുരം-43 വിലാസത്തില്‍ അയക്കണം. ഫോണ്‍: 0471-2733139, 2733602.

ശുചിത്വ ക്യാമ്പയിന്‍

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് സിവില്‍ സ്റ്റേഷനില്‍ ഓഗസ്റ്റ് 16 രാവിലെ ഒമ്പത് മുതല്‍ ശുചിത്വ ക്യാമ്പയിന്‍ നടത്തും.  

വോക്ക് ഇന്‍ ഇന്റര്‍വ്യു

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ലാസ് കോമ്പോസൈറ്റ് പ്രോജക്ടില്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേറ്റര്‍ കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്. യോഗ്യത: മാത്തമറ്റിക്‌സ്/ ഇക്കോണമിക്‌സ്/ കൊമേഴ്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രതിമാസ വേതനം 16000 രൂപയും ടി.എയും. കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന. ഓഗസ്റ്റ് 18ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഫീസില്‍ എത്തണം. വിലാസം: ലാസ് കോമ്പോസൈറ്റ് സുരക്ഷാ പ്രോജക്ട്, എ.ആര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം, മേടയില്‍മുക്ക്, രാമന്‍കുളങ്ങര, കൊല്ലം. ഫോണ്‍: 0474 2796606, 7012071617.  

Post a Comment

0 Comments