banner

വോട്ടർ പട്ടിക വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് കേരളത്തിൽ....!, തലസ്ഥാനത്ത് നിന്ന് രാവിലെ ഒൻപതരയോടെ വന്ദേഭാരത് ട്രെയിനിൽ തൃശൂരിലേക്ക്


തൃശൂർ : വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച വിവാദങ്ങൾ ഉയരുന്നതിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശൂരിൽ എത്തും. തലസ്ഥാനത്ത് വിമാനമിറങ്ങി സുരേഷ് ഗോപി രാവിലെ ഒൻപതരയോടെ വന്ദേഭാരത് ട്രെയിനിലാകും തൃശൂരിലെത്തുക. റെയിൽവേ സ്റ്റേഷനിൽ സുരേഷ് ഗോപിക്ക് ബിജെപി സ്വീകരണം നൽകും. ഇന്ന് പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.  

വോട്ടര്‍പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും സുരേഷ് ഗോപിക്കെതിരെ വലിയ പ്രതിഷേധമാണ് യുഡിഎഫും എൽഡിഎഫും ഉയർത്തുന്നത്. വിഷയത്തിൽ ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഡൽഹിയിൽ ഇന്നലെയും മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയോട് പ്രതികരണം ആരാഞ്ഞെങ്കിലും ഒന്നും മിണ്ടാതെ വാഹനത്തിൽ കയറുകയായിരുന്നു. ഇതോടെ ആരോപണങ്ങൾ സംബന്ധിച്ച് സുരേഷ് ഗോപി തൃശൂരിൽ പ്രതികരിക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ആകാംക്ഷ. സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് ചേരൂരിലെ അദ്ദേഹത്തിന്റെ ഓഫിസിലേക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാത്രി നടത്…

Post a Comment

0 Comments