സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി റഹീം ആണ് മരിച്ചത്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ മരിച്ചവരുടെ എണ്ണം ഏഴായി.
കടുത്ത ശാരീരിക അവശതകള്‍ പ്രകടിപ്പിച്ച് ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച റഹീം ഇന്ന് വൈകീട്ടാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ഇയാള്‍ അബോധാവസ്ഥയിലായിരുന്നു. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ അമീബിക് ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. 10 പേരാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍
കഴിയുന്നത്.
ഇന്നലെ ഒരു രോഗി രോഗമുക്തി നേടിയതിനെതുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. രോഗം പടരുന്ന സാഹചര്യത്തില്‍ കുളങ്ങളും പൂളുകളുമൊക്കെ ക്ലോറിനേറ്റ് ചെയ്യാന്‍ വിവിധ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിരുന്നു.
0 Comments